ജെംഷ്ഡ്പുര് ആദ്യ ജയം നേടി
ന്യൂഡല്‍ഹി: ജെംഷഡ്പുര്‍ ഐഎസ്എല്‍ 2017ലെ ആദ്യ ജയം നേടി. ഡെല്‍ഹിയുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്ന ജെംഷെഡ്പുരിന്റെ ജയം. മെഹ്താബ് ഹൊസൈന്റെ പാസില്‍ നിന്ന് ഇസു അസൂക്കയാണ് 61-ാം മിനിറ്റില്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച 0-1 ഗോള്‍ സ്വന്തമാക്കിയത്. ഒരു കളിയും തോറ്റിട്ടില്ലാത്ത ജംഷഡ്പുരിന് ഇന്നത്തെ ജയത്തോടെ ആറ് പോയിന്റായി. മൂന്ന് കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
https://goo.gl/2i82WJ
https://goo.gl/2i82WJ