ട്രൂകോളർ ; ഇന്റലിജൻസ് മുന്നറിയിപ്പ്
ന്യൂഡൽഹി: ട്രൂകോളർ ആപിനെതിരെ മുന്നറിയിപ്പുമായി ഇൻറലിജൻസ് ബ്യൂറോ. ആപ് ഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്രയും പെെട്ടന്ന് ആപ് ഡിലീറ്റ് ചെയ്യണമെന്നും ഇൻറലിജൻസ് ബ്യൂറോ അറിയിച്ചിട്ടുണ്ട്. ഇതിനൊടൊപ്പം ചൈനീസ് നിർമിതമായ നാൽപത് ആപുകൾക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പരിചയമില്ലാത്ത നമ്പറുകളെ തിരിച്ചറിയാം എന്നതാണ് ആപിെൻറ പ്രധാനപ്പെട്ട ഗുണം. എങ്കിലും ഫോണിലെ മുഴുവൻ കോണ്ടാക്ടുകളും ആപിന് ലഭ്യമാകുന്നുവെന്ന സ്വകാര്യത പ്രശ്നവും ഇത് സൃഷ്ടിക്കുന്നുണ്ട്...
സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രൂ സോഫ്റ്റ്വെയർ ആണ് ആപിെൻറ ഉടമസ്ഥർ. അടുത്തകാലത്തായി വൻതോതിൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം എത്തിയതാണ് ട്രൂകോളറിന് വിനയായത്. കൂടാതെ കുറഞ്ഞ ചെലവിൽ സെർവറുകൾ സ്ഥാപിക്കാനുള്ള സൗകര്യം മുൻനിർത്തി ചൈനയിലാണ് ട്രൂകോളർ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇൗ സെർവറുകളിലൂടെ ഇന്ത്യക്കാരുടെ വിവരങ്ങൾ ആപ് ചോർത്തുന്നുവെന്നാണ് ആരോപണം...