Weather (state,county)

Breaking News

കേരളാ തീരത്ത് രക്ഷാപ്രവർത്തനത്തിനായി അഞ്ചു യുദ്ധ കപ്പലുകൾ

തിരുവനന്തപുരം : ഓഖി ചുഴറ്റിയെറിഞ്ഞ കേരള തീരത്ത് നാവിക,വ്യോമസേനകൾ. കടലിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായത് സേനകൾ എത്തിയതിനു ശേഷം. മത്സ്യബന്ധത്തിനു പോയി കടലിൽ കുടുങ്ങിയ 38 ബോട്ടുകളെ മണിക്കൂറുകൾക്കു മുൻപ്  കണ്ടെത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.
നാവികസേനയുടെ അഞ്ചു യുദ്ധകപ്പലുകളാണ് ഓഖി ചുഴലിക്കാറ്റിന്റെ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ എത്തിയിരിക്കുന്നത്. രണ്ടു കപ്പലുകൾ ലക്ഷ്ദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്.
നാവികസേനയുടെ ഷാര്‍ദൂൽ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകള്‍ സജീവമായി രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവര്‍ത്തനം നടത്തുന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു.
രക്ഷാപ്രവർത്തനം നടത്തുന്ന കപ്പലുകളിൽ കുടിവെള്ളം,ഭക്ഷണം,മരുന്നുകൾ,ബ്ലാങ്കറ്റുകൾ,രക്ഷാ ബോട്ടുകൾ
എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുള്ളതായി ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ കാർവെ പറഞ്ഞു. ദുരന്തം സംബന്ധിച്ചു അറിയിപ്പ് ലഭിച്ചയുടൻ അഞ്ചു കപ്പലുകളും ഡോണിയർ, സീ കിങ്ങ് വിമാനങ്ങളും പുറപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://goo.gl/bSBfVf