Weather (state,county)

Breaking News

മലപ്പുറത്ത് തോണി മറിഞ്ഞ് 6 മരണം

മലപ്പുറം: മലപ്പുറത്ത് തോണി മറിഞ്ഞ് അപകടം. 6 പേർ മരിച്ചു. മലപ്പുറം ചങ്ങരംകുളത്തിനടുത്താണ് അപകടം. 5 വിദ്യാർത്ഥികളും ഒരു മുതിർന്നയാളുമാണ് മരിച്ചത്.
മരിച്ച കുട്ടികളിൽ നാല് പേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. രണ്ടു പെൺകുട്ടികൾ നീന്തി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പെൺകുട്ടികളടക്കം 8 പേരാണുണ്ടായിരുന്നത്. തോണിക്കാരൻ  മാപ്പിലാക്കൽ വേലായുധൻ രക്ഷപ്പെട്ടു. ഇദ്ദേഹമിപ്പോൾ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വേലായുധന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടികളുൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത് . നരണിപ്പുഴയിലെയും പനമ്പാടിലെയും കുട്ടികളാണ് മരിച്ചവർ.

https://goo.gl/DYNn5Z