Weather (state,county)

Breaking News

49 രൂപയ്ക്ക് ഒരു ജിബി ഡാറ്റ

ഒരു ദിവസത്തേക്ക് കൂടുതല്‍ 3ജി/4ജി ഡാറ്റ ആഗ്രഹിക്കുന്നവര്‍ക്കായി 49 രൂപയുടെ പ്രീപെയ്ഡ് ഓഫറുമായി എയര്‍ടെല്‍. എന്നാല്‍ സൗജന്യ കോളുകളും എസ്എംഎസും ഈ ഓഫറില്‍ ഉണ്ടാവില്ല. ഒരു ജിബി ഡാറ്റയാണ് 24 മണിക്കൂര്‍ ഉപയോഗത്തിനായി ഓഫറില്‍ ലഭിക്കുക. 
ഏഴ് ദിവസത്തേക്ക് 500 എംബി ഡാറ്റ ലഭിക്കുന്ന 59 രൂപയുടെ പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. സൗജന്യ കോളുകളും, എസ്ടിഡി, റോമിങ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവയും ഈ ഓഫറിനൊപ്പം ലഭിക്കും.
മൂന്ന് മുതല്‍ ഏഴ് ദിവസം വരെ കാലാവധിയിലുള്ള ഒരുകൂട്ടം ഓഫറുകള്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. 98 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനില്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ ലഭിക്കും. 99 രൂപയുടെ ഒരു പ്ലാനില്‍ അഞ്ച് ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ലഭിക്കും.
എയര്‍ടെലിന്റെ മുഖ്യ എതിരാളികളായ വോഡഫോണ്‍ റിലയന്‍സ് ജിയോ എന്നിവരും സമാനമായ റീച്ചാര്‍ജ് പ്ലാനുകള്‍ നിലവിലുണ്ട്‌. വോഡഫോണിന്റെ 48 രൂപയുടെ റീച്ചാര്‍ജില്‍ ഒരു ദിവസത്തേക്ക് ഒരു ജിബി 4ജി/3ജി/2ജി ഡാറ്റ ലഭിക്കും. കാലാവധിയ്ക്കുള്ളില്‍ ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ 10 കെബിയ്ക്ക് 40 പൈസ നിരക്കില്‍ ഇടാക്കും. ഒരു മണിക്കൂര്‍ല നേരത്തേക്ക് പരിധിയില്ലാത്ത ഡാറ്റ നല്‍കുന്ന 21 രൂപയുടെ ഓഫറും വോഡഫോണ്‍ നല്‍കുന്നുണ്ട്.
അതേസമയം റിലയന്‍സ് ജിയോയ്ക്ക് ഡാറ്റ മാത്രമായുള്ള ഓഫറുകളില്ല. 19 രൂപയുടെ ജിയോ പ്രീപെയ്ഡ് ഓഫറില്‍ 150 എംബി ഡാറ്റ ഒരു ദിവസത്തേക്ക് ലഭിക്കും. ജിയോയുടെ 52രൂപയുടെ റീച്ചാര്‍ജ് വൗച്ചറില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ 1.05 ജിബി ഡാറ്റയയും ലഭിക്കും., ഈ ഓഫറുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും എസ്ടിഡി റോമിങ് വോയ്‌സ് കോളുകളും നിശ്ചിത എണ്ണം എസ്എംഎസും ഉണ്ടായിരിക്കും.
https://goo.gl/iRQvZV