ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി വന്നു.
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി.
ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി നേരത്തെ ഡിസംബര്‍ 31ആയിരുന്നു. ആധാര്‍ ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നാളെ സുപ്രീംകോടതി ആധാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നണ്ട്. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ നീട്ടിയ തിയതി വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെ ഇറക്കിയ പത്രകുറിപ്പിലാണ് അവസാന തിയതി മാര്‍ച്ച് 31 ആണെന്ന് അറിയിച്ചത്.
കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിന്റെ തിയതി മാത്രമാണ് നീട്ടിയത്. മൊബൈല്‍ ഫോണ്‍, പാന്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്ന തിയതിയില്‍ മാറ്റമില്ല.
https://goo.gl/TKrJxN