Weather (state,county)

Breaking News

കഥകളി മഹോത്സവം - 2017

കേരള കലാ സാംസ്കാരിക ചരിത്രത്തിൽ ഏറെ മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു വള്ളുവനാടൻ ഗ്രാമമാണ് കാറൽമണ്ണ. കഥകളി - നാടക - ചിത്ര രചനാ സങ്കേതങ്ങളുടെ ഈറ്റില്ലമെന്നു തന്നെ വിശേഷിപ്പിക്കാം. 1990 കൾക്ക് ശേഷം വിശദമായി  ഒരാഴ്ച നീണ്ടു നിൽക്കുന്ന കഥകളി സിംപോസിയത്തിനും രംഗാവതരണങ്ങൾക്കും ശില്പശാലകൾക്കും കാറൽമണ്ണ കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരങ്ങുണർന്നു. ഡിസംബർ 9 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന മുഴുനീള പരിപാടികളിൽ 21  കഥകൾ അവതരിപ്പിക്കുന്നു. രാവിലെ 9 മുതൽ രാവേറെ നീളുന്ന ഇത്രയും ദീർഘവും വിശദവുമായ പരിപാടികൾക്ക് ഏകദേശം 27 വര്ഷങ്ങള്ക്കു ശേഷമാണ് കാറൽമണ്ണ ആതിഥ്യം വഹിക്കുന്നത്.

       തെക്കൻ - വടക്കൻ അരങ്ങു കാഴ്ചകളുടെ വ്യത്യാസം അടുത്തറിയാനുള്ള അസുലഭാവസരമാണ് കഥകളി, കലാ പ്രേമികൾക്കു മുന്നിൽ തുറന്നിരിക്കുന്നത്. സ്വദേശീയരും വിദേശികളുമടക്കം ഒരുകൂട്ടം ജനങ്ങളാൽ സമ്പന്നമായിരിക്കുകയാണ് ഇപ്പോൾ കാറൽമണ്ണ.