12 മിനിറ്റില്‍ ഫുള്‍ചാര്‍ജ് : സാംസങ് സാങ്കേതികവിദ്യ
ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍ 45 ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന 'ഗ്രാഫേയ്ന്‍ ബാള്‍' എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.ഇത് വരും തലമുറ റീച്ചാര്‍ജബിള്‍ ബാറ്ററി വിപണിയിലെ മുഖ്യ സാന്നിധ്യമാവുമെന്ന് സാംസങ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. സ്മാര്‍ട്ഫോണുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത് വിപ്ലവകരമായൊരു ചുവടുവെപ്പായി വിലയിരുത്താവുന്ന ഈ ബാറ്ററി ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ 12 മിനിറ്റ് മാത്രം മതി.എസ്.എ.ഐ.ടിയുടെ ഈ ഗവേഷണം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രാഫെയ്ന്‍ ബോള്‍ സാങ്കേതികവിദ്യയില്‍ അമേരിക്കയിലും കൊറിയയിലും എസ്.എ.ഐ.ടി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്.
https://goo.gl/osiyBc
https://goo.gl/osiyBc