ഫ്ലാറ്റിനു മുകളിൽ വെച്ച് വിമാനമുണ്ടാക്കി
മുംബൈ: ഫ്ലാറ്റിന്റെ ടെറസ്സിന് മുകളിൽ വെച്ച് സ്വയം നിര്‍മിച്ച വിമാനത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) രജിസ്ട്രേഷന് ലഭിച്ചു. ജെറ്റ് എയര്‍വേയ്സിന്റെ ചീഫ് ഡെപ്യൂട്ടി പൈലറ്റായ കാപ്റ്റന്‍ അമോല്‍ യാദവാണ് മുംബൈയില്‍ താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ വെച്ച് സ്വന്തമായൊരു വിമാനം നിര്‍മിച്ചത്.കഴിഞ്ഞ ആറു വർഷമായി ഇദ്ദേഹം ഈ വിമാന നിർമാണത്തിലായിരുന്നു. ഡിജിസിഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ യാദവിന് ഇനി വിമാനത്തിന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും വിമാനം ആകാശത്ത് പറത്താനും സാധിക്കും. മിനിറ്റില്‍ 1500 അടി ഉയരാന്‍ ശേഷിയുള്ള വിമാനത്തിന് 13,000 അടി ഉയരത്തില്‍ പറക്കുവാനും മണിക്കൂറില്‍ 343 കിലോമീറ്റര്‍ വേഗതയില്‍ 2,000 കിലോമീറ്റര്‍ സഞ്ചരിക്കുവാനും വിമാനത്തിനാവും.