‘പത്മാവതി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: പദ്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം.
ചിത്രം രജപുത്ര രാജ്ഞി പത്മിനിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകൻ എം.എൽ ശർമ്മ വാദിച്ചു. സെൻസർ ബോർഡ് അനുമതി ലഭിക്കുന്നതിന് മുമ്പ് ചിത്രത്തിലെ ഗാനരംഗങ്ങൾ ഉൾപ്പെടെയുള്ളവ റിലീസ് ചെയ്തത് നിയമവിരുദ്ധമാണെന്നും ശർമ്മ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്നതിനാൽ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നങ്ങളൊഴിവാക്കാന്‍ തങ്ങള്‍ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം എന്നും പറയപ്പെടുന്നു...