Weather (state,county)

Breaking News

കുടിവെള്ളത്തിൽ വിഷം കലർത്താൻ സാധ്യത!!


തൃശൂർ: കുടിവെള്ളത്തിൽ വിഷം കലർത്താൻ സാധ്യത ഉണ്ടെന്നു പറഞ്ഞുകൊണ്ട് തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ നിന്ന് എസ് ഐ  തൃശൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൊടുക്കുന്നത് പോലെ ഉള്ള കത്ത് വാട്സാപ്പ് വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ആ കത്തിൽ എസ് ഐ ഒപ്പ് ഇട്ടിട്ടുള്ള തീയതി 27-11-2017 ആണ്. 27-11-2017 നാളെ ആയതിനാൽ തീയതിയിൽ ഉള്ള മാറ്റം കൊണ്ട് തന്നെ ഈ കത്ത് ശരിയാണോ എന്നുള്ളത് ഉറപ്പായിട്ടില്ല. എന്നാൽ ഈ കത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ്.

"റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന മുസ്ളീം മത വിഭാഗത്തിലല്ലാത്ത യാത്രക്കാർക്ക് കുടിക്കാൻ നൽകുന്ന വെള്ളത്തിൽ വിഷം കലർത്തുന്നതിന് islamic state activities പ്രവർത്തകർ പദ്ധതിയിട്ടിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും alert മെസ്സേജ് ലഭിച്ചിട്ടുള്ളതിനാൽ ശബരിമല തീർത്ഥാടനം അതുപോലെയുള്ള മറ്റു തീർത്ഥാടകർക്കും നൽകുന്ന  കുടിവെള്ളം , ഭക്ഷണ പദാർത്ഥങ്ങൾക്കും സുരക്ഷിതമായി നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു " എന്നാണ് .

സാധ്യതകൾ എന്തുതന്നെ ആയാലും, എല്ലാവരും ഒന്ന് സൂക്ഷിച്ചിരിക്കുന്നത് നല്ലതാണ്.