Weather (state,county)

Breaking News

കേരളം വിറക്കുന്നു ; ‘ഓഖി‘ യിൽ കനത്ത നാശനഷ്ടം ; മഴ ഇനിയും തുടരും

തിരുവനന്തപുരം: ഓഖി ചുഴലി കാറ്റിലും,മഴയിലും കേരളത്തിലും തമിഴ് നാട്ടിലും കനത്ത നാശനഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​തു​വ​രെ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി എ​ട്ടു പേ​ർ മ​രി​ച്ചു. കേ​ര​ള​ത്തി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാലു പേ​രാ​ണ് മ​രി​ച്ച​ത്. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ മ​ര​ണം. ചു​ഴ​ലി​ക്കാ​റ്റ് തി​രു​വ​ന​ന്ത​പു​രം തീ​ര​ത്തി​ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി. മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഇ​പ്പോ​ൾ വീ​ശി​യ​ടി​ക്കു​ന്ന​ത്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. ചുഴലിക്കാറ്റിൽ വൃക്ഷങ്ങൾ കടപുഴകി വീണും വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും കെട്ടിടങ്ങൾ തകർന്നും വൻ നാശനഷ്ടം സംഭവിച്ചു.