Weather (state,county)

Breaking News

ഫഹദും വെട്ടിപ്പ് തുടങ്ങിയോ??

ആലപ്പുഴ : പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് ആഡംബര വാഹനത്തിന്റെ നികുതി വെട്ടിച്ച നടൻ ഫഹദ് 17.68 ലക്ഷം രൂപ നികുതിയടച്ചു എന്നും ആലപ്പുഴ റീജണൽ ട്രാൻസ്‌പോർട് ഓഫീസിൽ ആണ് നികുതി അടച്ചത് എന്നുമാണ് പ്രമുഖ മാധ്യമങ്ങളിൽ  കാണപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിനെ തുടർന്നാണ് നടൻ നികുതി അടച്ചത്. PY 05 9898 എന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷൻ നമ്പറിൽ ഉള്ള ബെൻസ് കാറിന്റെ രജിസ്‌ട്രേഷൻ ഉടൻതന്നെ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചതായും കേൾക്കുന്നു.