Weather (state,county)

Breaking News

ഗജരാജ ചക്രവർത്തി ഗുരുവായുർ കേശവൻ

ഗജരാജ ചക്രവർത്തി
ഗുരുവായുർ കേശവന്
1916 -ൽ നിലമ്പൂര് കാടുകളില് ജനനം. 1922 ജനുവരി 14 ന് നിലമ്പൂര് വലിയ തമ്പുരാന് സാക്ഷാല് ശ്രീ ഗുരുവായുരപ്പനറെ മുന്നില് നടയിരുത്തി കേശവനെ.
മാതംഗ ശാസ്ത്രത്തിലെ ഗജരാജ ലക്ഷത്തിൽ പറയുന്ന സമസ്ത ചൈതന്യങ്ങളും, രാജ സ്വഭാവം, ഗാഭിരൃം, സൗന്ദര്യം, തലയെടുപ്പ് എല്ലാം ഒത്ത രൂപം. ഉയരം 320 സെ.മി. കൊമ്പന്റെ കടവായിൽ നിന്ന് പുറത്തേക്ക് ഉള്ള ദൂരം 4.5 അടി. അപുർവങ്ങളിൽ അപുർവമായി കാണുന്ന നിരയെത്ത 20 വെള്ളം നഖങ്ങള്.
40 ൽ പരം വർഷം സാക്ഷാല് ശ്രീ കൃഷ്ണന്റെ തിടമ്പ് ശിരസ്സില് ഏറ്റി. ഗുരുവായുരപ്പന്റ
െ തിടമ്പ് അല്ലാതെ മുന് കാലുകളിലുടെ മറ്റു തിടമ്പുകൾ കയറ്റില്ല.
ക്ഷേത്ര ചിട്ടവട്ടങ്ങളെ പറ്റി അറിവ് ഉണ്ടായിരുന്നു. തളയ്ക്കുന്ന തറയില് നിന്ന് സ്വയം എഴുന്നുളിപ്പിന് വരുകയും കഴിഞ്ഞാൽ സ്വയം പോകുന്നതും കേശവന്റെ മാത്രം സവിശേഷത.
ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല. കുട്ടികളും സ്ത്രീകളും പോലും അവന്റെ ചങ്ങാതിമാർ ആയിരുന്നു. ഒരിക്കല് പാപ്പാനോട് പിണങ്ങി ഇടവഴിയിലുടെ വരുമ്പോള് എതിരെ വന്ന കുട്ടികള്ക് വേണ്ടി ഒഴിഞ്ഞ് നിന്നത് പ്രശസ്തം.
ഒന്നാം പാപ്പാന് അച്യുതന് നായര് സ്വന്തം മകനെകാൾ അധികം സ്നേഹിച്ചിരുന്നു. രണ്ടാം പാപ്പാന് മണിനായർ .
ഒന്നിനും മുന്നിലും തലകുനിച്ചിട്ടില്ല കണ്ണന്റെ മുന്നില് അല്ലാതെ. ഇഷ്ടമല്ലാത്ത കാര്യം ചെയ്യില്ല എത്ര ഭേദൃം കിട്ടിയാലും. സ്നേഹത്തിന് മുന്നില് മാത്രം എന്നും കീഴടങ്ങിയത്.
തിടമ്പ് ഇല്ലാതെ ഒരു ഉത്സവങ്ങളിലും പങ്കെടുക്കില്ല. എത്ര ഉയരം ഉള്ള ആനകള് അടുത്ത് നിന്നാലും തിടമ്പ് ഏറ്റിയാൽ ആ തലപ്പൊക്കത്തിനു മുന്നില് എല്ലാം നിഷ്പ്രഭം. തിടമ്പ് ഏറ്റിയാൽ ഉയര്ത്തുന്ന ആ ശിരസ്സ് ഇറക്കും വരെ താഴ്ത്തില്ല എന്നതും ശ്രധേയം.
കേശവന് ഗജരാജ പട്ടം നേടുന്നത് അവസാന നാളുകളില് ആണ്. ആറാട്ടുപുഴയില് വെച്ച് കൊച്ചി മഹാരാജാവ് തിരുമനസിന്റെ കൈയില് നിന്നും 51 പവന് തൂക്കമുള്ള ഗജരാജൻ എന്ന് കൊത്തിയ സ്വർണ ഫലകം.
1976 ലെ ഏകദശി മഹോത്സവം പൊടിപൊടിച് നടക്കുന്ന നവരാത്രി എങ്ങും നെയ്യ് വിളക്കന്റെ പ്രഭാപുരം സ്വർണ കോലം ഏന്തി കേശവന് മന്ദം മന്ദം നടന്ന് വരുന്നു കർപ്പൂര നാളങ്ങള് പ്രദക്ഷിണ വഴിയില് വിടർന്നു അഷ്ടഗന്ദം പുകഞ്ഞു ചന്ദനതിരികൾ പരിമളം പൊഴിച്ചു ഇടക്ക വാദൃത്തിന്റെ ലയത്തിൽ നാദസ്വരം ഉയര്ന്നു പെട്ടെന്ന് കേശവന് കിടുകിടാ വിറക്കുന്നു ശരിരം കുഴയുന്നു പെട്ടെന്ന് കേലം ഇറക്കി.
അന്ന് വേച്ചു വേച്ചു കിഴക്കേ ഗോപുര നട ഇറങ്ങുമ്പോൾ ആരും അറിഞ്ഞില്ല അവസാന യാത്രയണ് എന്ന്. വിദഗ്ധ ചികിത്സ പലതും തേടിയിട്ടും കേശവന് ഒരേ നിൽപ്പ് ക്ഷേത്രം നോക്കി.
അർജുനൻ ഭഗവാന്റെ വിശ്വരൂപം ദർശിച്ച ദിവസം. മേൽപ്പത്തുർ ഭട്ടതിരിപാട് കണ്ടമിടറി അഗ്രേപശൃമി പാടിയ ദിവസം.
അപ്പോഴാണ് ആ വാര്ത്ത വന്നത് കേശവന് പോയി. കേശവന് മരിച്ചു. എല്ലാരെയും കണ്ണുനിരിൽ ആഴ്ത്തി. തുമ്പി നിട്ടി നമസ്കാരിച് കിടക്കുന്നു. അവസാനത്തെ സാഷ്ടാഗപ്രണമം ആയിരുന്നു അത്.
1976 ഡിസംബര് 2 ന് വിടപറയുമ്പോൾ 72 വയസ്സ് ആയിരുന്നു പ്രായം.

വാട്സാപ്പ് സുഹൃത്തിന് നന്ദി...