Weather (state,county)

Breaking News

ഗോവ ചലച്ചിത്രമേളയിൽ പാർവതി മികച്ച നടി; ടേക് ഒാഫിന് പ്രത്യേക പുരസ്കാരം

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ. ടേക് ഒാഫ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് പാർവതി മികച്ച നടിക്കുള്ള പുരസ്കാരം നേടി. കൂടാതെ പ്രത്യേക ജൂറി പുരസ്കാരത്തിന് ടേക് ഒാഫിൻറെ സംവിധായകൻ മഹേഷ് നാരായണനും അർഹനായി. ഗോവ ചലച്ചിത്ര മേളയുടെ ചരിത്രത്തിൽ ആദ്യമായാണ്  മികച്ച നടിക്കുള്ള പുരസ്കാരം മലയാള നടിക്ക് ലഭിക്കുന്നത്..