Weather (state,county)

Breaking News

ഓപ്പറേഷന്‍ ബിഗ് ഡാഡി: ഞരമ്പുരോഗികൾക്കെതിരെ ഹാക്കര്‍മാര്‍

തിരുവനന്തപുരം: ഞരമ്പ് രോഗികൾക്ക് വീണ്ടും കെണി ഒരുക്കി ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ MCS വീണ്ടും.പെറ്റമ്മയെയും, പൊറ്റമ്മയെയും,സഹോദരിയേയും, പിഞ്ചു കുഞ്ഞുങ്ങളേയും തിരിച്ചറിയാൻ ശേഷി ഇല്ലാത്ത ഒരു പറ്റം ഞരമ്പ് രോഗികളായ തെമ്മാടികളുടെ വിളയാട്ട കേന്ദ്രങ്ങളയ പേജുകളും, ഗ്രൂപ്പുകളും, ഐ ഡി കളും പൂട്ടി MCS ന്റെ മറുപടി.തെമ്മാടികളെ നിങ്ങൾ സൂക്ഷിച്ചോ നിങ്ങളുടെ പെങ്ങന്മാരും ഞങ്ങളുടെയും പെങ്ങന്മാരാണ് അവർക്കെതിരെ ഉള്ള ഒരു തെമ്മാടിത്തരവും ഞങ്ങൾ വെച്ചു പൊറുപ്പിക്കില്ല നിങ്ങളുടെ ഡീറ്റൈൽസും ഞങ്ങൾ പുറത്തുവിടും. പലവട്ടം വാർണിങ് തന്നവരും വേറെ ഐഡി കളിൽനിന്നു വീണ്ടും തെമ്മാടിത്തരം കാട്ടുന്നതായി കണ്ടു ഇനി മാപ്പില്ല.കേരള സർക്കാരിന്റ ഓപ്പറേഷൻ ബിഗ് ഡാഡിക്ക് മല്ലു സൈബർ സോൾജിയേഴ്സിന്റെയും ഇതെ OP ചൈയ്യുന്ന KCW എന്ന ഗ്രൂപ്പിനെയും ഞങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നതായിരുന്നു മല്ലു സൈബർ സോൾജിയേഴ്സ് ന്റെ പോസ്റ്റ് . ഫേസ് ബുക്കിൽ ഉള്ള അൻപത്തി അഞ്ചോളം  പേജുകളും ഗ്രൂപ്പുകളും ഹാക്ക് ചെയ്തതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അവർ ഹാക്ക് ചെയ്ത ഗ്രൂപ്പുകളുടെ ലിസ്റ്റും അവർ പബ്ലിഷ് ചെയ്തിട്ടുണ്ട്.


https://www.facebook.com/hashtag/op_bigdaddy?source=embed