ഫേസ് ബുക്കും പണി തുടങ്ങിയോ??
കാലിഫോർണിയ: അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപയോക്താകൾ അവരുടെ നഗ്നചിത്രങ്ങൾ ഫേസ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ ഫിംഗർപ്രിൻറ് രൂപത്തിലേക്ക് ഫേസ്ബുക്ക് മാറ്റും. ഇൗ ചിത്രങ്ങൾ പിന്നീട് അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ ഫേസ്ബുക്ക് അത് തടയും.
അതേ സമയം, പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബർ ലോകത്ത് വ്യാപിക്കുകയാണ്. അയക്കുന്ന ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ആശങ്കകൾ ഉയരുന്നത്. എന്നാൽ മൂന്നാമതൊരാൾക്ക് ഇത് ലഭ്യമാവില്ലെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം എന്നും പറയപ്പെടുന്നു...