Weather (state,county)

Breaking News

നോക്കിയ 4ജി നവംബര്‍ 24ന്

നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണിന്റെ ഇന്ത്യയിലെ വില്‍പന നവംബര്‍ 24 തുടങ്ങും. എന്‍ട്രി-ലെവല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 2 കഴിഞ്ഞ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ 2ന്റെ ഏറ്റവും വലിയ സവിശേഷത. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.പോളികാര്‍ബോനൈറ്റ് ബോഡി, 5 ഇഞ്ച് എച്ച്ഡി എല്‍ടിപിഎസ് ഡിസ്‌പ്ലെ (ഗൊറില്ല ഗ്ലാസ് സുരക്ഷ), ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയാണ് നോക്കിയ 2ന്റെ മറ്റു പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ് നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന് ആന്‍ഡ്രോയ്ഡ് ഒറിയോയുടെ അപ്‌ഡേഷനും ലഭിക്കും.നോക്കിയ 2 ന്റെ (1ജിബി റാം) വില 6999 രൂപയാണ്. ഓഫ്‌ലൈന്‍ മൊബൈല്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍ക്കുക. രാജ്യത്തെ ഒരു ലക്ഷത്തോളം ഔട്ട്‌ലെറ്റുകള്‍ വഴിയാണ് നോക്കിയ 2 വിതരണം ചെയ്യുമെന്ന് എച്ച്എംഡി ഗ്ലോബല്‍ നേരത്തെ അറിയിച്ചിരുന്നു.