Weather (state,county)

Breaking News

ജിയോയ്ക്കുള്ള മറുപടിയുമായ് എയർടെൽ - 3999 രൂപക്ക് 300 ജിബി ഡാറ്റ


എയര്‍ടെലിന്റെ പുതിയ ഓഫറിന് ദിവസേനയുള്ള ഉപയോഗ പരിധിയുണ്ടാവില്ല. മാത്രവുമല്ല ഒരു ദിവസം കൂടുതല്‍ ഡാറ്റ ഉപയോഗിച്ചെന്ന് കരുതി ഡാറ്റാ വേഗതയില്‍ കുറയുമെന്നും ഭയപ്പെടേണ്ട......

ജിയോയുടെ ഡാറ്റാ ഓഫറിന് മറുപടിയുമായി എയര്‍ടെല്‍. 3,999 രൂപയ്ക്ക് 300 ജിബി ഡാറ്റ നല്‍കുന്ന പുതിയ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.360 ദിവസം വാലിഡിറ്റിയുള്ള ഓഫറില്‍ പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി കോളുകള്‍, ദിവസേന നൂറ് എസ്എംഎസ് എന്നിവ ലഭിക്കും...

പക്ഷെ, 360 ദിവസത്തെ കാലാവധിയ്ക്കുള്ളില്‍ 300 ജിബി ഡാറ്റയും തീര്‍ന്നാല്‍ ഡാറ്റാ വേഗതയില്‍ കുറവുണ്ടാവും. വേഗത പഴയപടിയാവണമെങ്കില്‍ വേറെ റീച്ചാര്‍ജ് ചെയ്യേണ്ടി വരുമെന്ന് മാത്രം....

റിലയന്‍സ് ജിയോയുടെ 4,999 രൂപയുടെ പ്ലാനിന് വെല്ലുവിളിയാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍. 360 ദിവസത്തേക്ക് 350 ജിബി ഡാറ്റയും എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ്‌കോളും ആണ് 4,999 രൂപയുടെ പ്ലാനിനൊപ്പം ജിയോ നല്‍കുന്നത്. ഡാറ്റയുടെ അളവില്‍ അല്‍പം കുറവുണ്ടെങ്കിലും 1000 രൂപയുടെ വ്യത്യാസമാണ് എയര്‍ടെലിന്റെ പുതിയ പ്ലാനിനുള്ളത് എന്നാണ് പറയപ്പെടുന്നത്...