Weather (state,county)

Breaking News

കുറ്റപത്രം ഈ മാസം 22 ന്.

കൊച്ചി: നടിയെ അക്രമിച്ച കേസിൽ കുറ്റ പത്രം പോലീസ് ബുധനാഴ്ചക്കുള്ളൽ സമർപ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തേ തയ്യാറാക്കിയുന്നു. നിയമോപദേശകരുടെ നിർദേശങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങൾ ആണ് വരുത്തുന്നത്. ഇത് ടൈപ്പ് ചെയ്യാൻ എസ് പി ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ പോലീസ് ക്ലബ്ബിലേക്ക് പ്രത്യേകം നിയമിക്കുകയും വിവരങ്ങൾ പുറത്ത് പോകരുതെന്ന് പ്രത്യേകം നിർദേശം നൽകുകയും ചെയ്തു.

                 സംഭവദിവസം നടൻ ദിലീപ് സ്വകാര്യ അശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞു എന്ന മെഡിക്കൽ സർട്ടിഫിക്കേറ്റും ഡോക്ടറുടേയും ജീവനക്കാരുടേയും മൊഴികളും തമ്മിൽ പൊരുത്തക്കേട് തോന്നിയതിനാൽ പോലീസ് ബുധനാഴ്ച്ച വീണ്ടും ദിലീപിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് രജിസ്റ്റർ ചെയ്യണോ എന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്. മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകിയ ഡോക്ടറും ആശുപത്രിയിലേ ചില ജീവനക്കാരും കേസിൽ സാക്ഷികളായേക്കാം.